കൊവിഡ് 19; ഇന്നലെമാത്രം രോഗമുക്തരായവർ 58,000ത്തോളം പേർ

0

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ചു കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവാണ്‌ ഉണ്ടായിരിക്കുന്നത് . 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കി .

24 മണിക്കൂറിനിടെ 508 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,20,010 ആയി ഉയര്‍ന്നു. നിലവില്‍ 6,10,803 പേരാണ് ചികിത്സയില്‍ ഉള്ളത് . ഇന്നലെ മാത്രം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 15,054 പേരുടെ കുറവാണ് ഉണ്ടായത്.

ഇതുവരെ 72,59,509 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നലെ മാത്രം നെഗറ്റീവ് ആയത് 58,439 പേരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് .

Leave A Reply

Your email address will not be published.

%d bloggers like this: