കൂണ്‍ കറിയില്‍നിന്ന്​ ഭക്ഷ്യവിഷബാധയേറ്റ് ആറുപേര്‍ ആശുപത്രിയില്‍

0

തിരുവനന്തപുരം: വിഷക്കൂണ്‍ കഴിച്ച്‌ അവശനിലയിലായ ആറുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ ശബരി (15), അമൃത (20), കിരണ്‍ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂണ്‍ കറിയില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്.

വൈകുന്നേരത്തോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: