കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

0

കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകന് ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

എൻഐഎക്കൊപ്പം പൊലീസും സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സും റെയ്ഡ് നടത്തുന്നുണ്ട്. എൻ.ജി.ഒ സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്.

തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.

Leave A Reply

Your email address will not be published.

%d bloggers like this: