കൊവിഡ് 19 ; 24 മണിക്കൂറിനിടെ രാജ്യത്ത് 56,480ത്തോളം ആളുകൾക്ക് രോഗമുക്തി

0

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് . ഇന്നലെ 49,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. ഇതുവരെ 80,40,203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 517 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,20,527 ആയി ഉയര്‍ന്നു. നിലവില്‍ 6,03,687 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 7116 പേരുടെ കുറവാണ് ഉണ്ടായത്.

നിലവില്‍ 73,15,989 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 56,480 പേര്‍ക്ക് അസുഖം ഭേദമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: