ഐപിൽ ; ഈ സീസണിലെ ആദ്യ പ്ലേയ് ഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

0

ഈ വർഷത്തെ ഐപിഎല്‍ സീസണില്‍ പ്ലേയ് ഓഫ് ഉറപ്പിച്ച് ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്‌. റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്‌ എതിരെ അഞ്ച്‌ വിക്കറ്റ്‌ ജയം പിടിച്ചതോടെയാണ്‌ മുംബൈ പ്ലേഓഫ്‌ ഉറപ്പിച്ചത്‌.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ്‌ വിജയ ലക്ഷ്യം 5 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ്‌ കയ്യില്‍ വെച്ച്‌ മുംബൈ മറികടന്നു. 43 പന്തില്‍ നിന്ന്‌ 79 റണ്‍സ്‌ നേടി കളി ഫിനിഷ്‌ ചെയ്‌ത സൂര്യകുമാര്‍ യാദവ്‌ ആണ്‌ മുംബൈയെ വലിയ അപകടങ്ങളില്ലാതെ ജയത്തിലേക്കി എത്തിച്ചത് .

12 കളിയില്‍ നിന്ന്‌ 8 ജയവും 4 തോല്‍വിയുമായി 16 പോയിന്റോടെയാണ്‌ മുംബൈ പ്ലേഓഫില്‍ കടന്നത്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിന്‌ പിന്നാലെയാണ്‌ സൂര്യകുമാറിന്റെ ക്ലാസിക്‌ ഇന്നിങ്‌സും, ഫിനിഷും വരുന്നത്‌.

Leave A Reply

Your email address will not be published.

%d bloggers like this: