ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കേശുഭായ് പട്ടേല്‍ അന്തരിച്ചു

0

മുതിർന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു.രണ്ട് തവണ ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്നു .ശ്വസന പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കേശുഭായ് പട്ടേലിനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

1995ലും 1998 മുതല്‍ 2001 വരെയുമാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012-ല്‍ കേശുഭായ് പട്ടേല്‍ ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 2014-ല്‍ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു. ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. ജനസംഘത്തിന്റെ സ്ഥാപക അംഗമാണ്.

Leave A Reply

Your email address will not be published.

%d bloggers like this: