സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും: കൊവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം

0

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്‌ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും. വിദഗ്ദ്ധരായ ഡോക്‌ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കണം. കൊവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം. ഇവരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവവര്‍ക്ക് കൊവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.

അതേസമയം കൊവിഡ് മരണങ്ങളും വായുമലിനീകരണവും തമ്മില്‍ ബന്ധമുളളതായി സ്ഥാപിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ‘കാര്‍ഡിയോളജി റിസര്‍ച്ച്‌’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളില്‍ പതിനേഴ് ശതമാനം ഈ രീതിയില്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന പഠനം ഐ.സി.എം. ആര്‍ ശരിവയ്‌ക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലാണ് വായുമലിനീകരണം മൂലമുളള രോഗങ്ങള്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ സൃഷ്‌ടിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: