സംസ്ഥാനത്ത് ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

0

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സർക്കാർ അനുവദിച്ചു. 55,43,773 പേർക്കാണ്‌ 1400 രൂപവീതം അനുവദിച്ചത്‌. പാവപ്പെട്ടവരുടെ പെൻഷൻ അതാതുമാസം കൈകളിലെത്തിക്കുമെന്ന എൽഡിഎഫ് വാഗ്‌ദാനമാണ്‌ കൊവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൃത്യമായി തുടരുന്നത്‌.

കഴിഞ്ഞ മാസം മുതലാണ്‌ അതാതുമാസം പെൻഷൻ വിതരണം ചെയ്യണമെന്ന‌ തീരുമാനം നടപ്പിലാക്കിയത്‌. അഞ്ചു വിഭാഗങ്ങളിലായി സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന്‌ 618.71 കോടി അനുവദിച്ചു. 49,13,785 പേർക്കാണ്‌ അർഹത. 318.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടുകൾവഴി നൽകും.

299.78 കോടി രൂപ സഹകരണ സംഘങ്ങൾവഴി ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തും. 16 ക്ഷേമനിധികളിൽ അംഗങ്ങളായ 6,29,988 തൊഴിലാളികൾക്കാണ്‌ സർക്കാർ ധനസഹായത്തോടെ പെൻഷൻ നൽകുന്നത്‌. 86.46 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡുകൾക്കാണ്‌ വിതരണ ചുമതല.

Leave A Reply

Your email address will not be published.

%d bloggers like this: