രാജ്യത്തിന് ആശ്വാസം! കൊവിഡ് വ്യാപനം കുറയുന്നു, ഇന്നലെ 48,648 പേര്‍ക്കു വൈറസ് ബാധ

0

ഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. കൂടാതെ ആക്ടിവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ് കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 80,88,851 ആയി. ഇന്നലെ 563 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,21,090 ആയി.

ഇതുവരെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 73,73,375ല്‍ എത്തി. 57,386 പേരാണ് വൈറസ് മുക്തരായി കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് നേടിയത്.

ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 11,64,648 സാംപിളുകളാണ്. ഇതുവരെയുള്ള പരിശോധന 10,77,28,088 ആയി.

Leave A Reply

Your email address will not be published.

%d bloggers like this: