സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ കുടുതല്‍ സമയം ചെലഴിക്കുന്നത് ഇതിനൊക്കെവേണ്ടിയാണ്!!! ശിവശങ്കറിന്‍റെ അറസ്റ്റ് അറിഞ്ഞിട്ടും ഭാവമാറ്റമില്ല

കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലാണ് സ്വപ്ന ഇപ്പോള്‍

0

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ കുടുതല്‍ സമയവും വായനയുടെ ലോകത്താണ്. അതില്‍ കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായിക്കുന്നത്. ലൈബ്രറിയില്‍നിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും.

കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലാണ് സ്വപ്ന ഇപ്പോള്‍.

മറ്റു തടവുകാരോടൊന്നും അധികമായി ഇടപഴകാറില്ല. ശിവശങ്കറിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാര്‍ത്തയിലൂടെയാണ്. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കര്‍ അറസ്റ്റിലായ ദിവസം സ്വപ്ന കഴിഞ്ഞത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. അന്തേവാസികള്‍ക്ക് നിശ്ചിതസമയം ടിവി കാണാന്‍ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല.

കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേര്‍ക്കും കിടക്കയും സെല്ലില്‍ ഫാനുമുണ്ട്. ജയില്‍ ഭക്ഷണത്തോട് മടുപ്പില്ല. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്‍റെ ചിത്രത്തില്‍ തടവുകാര്‍ പ്രാര്‍ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാര്‍ഥിക്കുന്നുണ്ട്.

കൊച്ചിയില്‍നിന്ന് ഇവിടേക്ക് എത്തിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. നേരിയ രക്തസമര്‍ദവും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ മരുന്നുകളില്ല.

ആഴ്ചയിലൊരിക്കല്‍ അഭിഭാഷകനെ കാണാന്‍ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാല്‍ പ്രത്യേകിച്ച് ജോലി നല്‍കിയിട്ടില്ല. കൂടുതല്‍ സമയവും സെല്ലില്‍ ചെലവഴിക്കുകയാണ്.

Leave A Reply

Your email address will not be published.

%d bloggers like this: