മുഖ്യമന്ത്രിയുടെ ആപ്പിള്‍ ഫോണ്‍ എവിടെ??? കെ സുരേന്ദ്രന്‍

0

തിരുവനന്തപുരം: ലൈഫ്മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വപ്‌ന സുരേഷ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണില്‍ ഒന്ന് എവിടെയാണെന്ന് മുഖ്യമന്ത്രിക്കറിയാം. പിണറായിയുടെ ആപ്പിള്‍ ഫോണ്‍ എവിടെ പോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

സ്വപ്നയേയും സന്ദീപിനേയുമൊക്കെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോകുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവപരമായ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍, വിജിലന്‍സിന് അവരെ കസ്റ്റഡിയില്‍ വെക്കാനുള്ള അവസരം കൊടുത്താല്‍ ഇതുവരെ പുറത്ത് വന്ന തെളിവുകളും മറ്റും അട്ടമറിക്കപ്പെടും.

മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും എതിരായ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിനായിട്ടാണ് വിജിലന്‍സ് അന്വേഷണം. വിശേഷപ്പെട്ട അന്വേഷണമാണ് വിജിലന്‍സിന്റേതെന്ന് ആരും ധരിക്കേണ്ട. കേന്ദ്ര ഏജന്‍സികല്‍ ഇത് മനസ്സിലാക്കണം. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്.

സ്വപ്ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സിപിഎം പഠിപിച്ചുവിട്ടതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലന്‍സിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: