ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ വര്‍ധനവ്; കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യന്‍ ബാങ്ക്

0

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 15 ശതമാനം വര്‍ധന അംഗീകരിക്കുന്ന കരാറില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും വിവിധ തൊഴില്‍ യൂണിയനുകളും ഒപ്പു വെച്ചു. 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിലാണ് വര്‍ധനവ് ഉണ്ടയത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന വര്‍ധന ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും വിദേശബാങ്കുകളിലേയും ജീവനക്കാര്‍ക്ക് കൂടി
ലഭ്യമാകും.

അതേസമയം ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ്(പിഎല്‍ഐ) സ്‌കീം അവതരിപ്പിച്ചതായും ഐബിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പിഐഎല്‍ നിലവില്‍ വരുമെന്ന് ഐബിഐ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വ്യക്തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇന്‍സെന്റീവുകള്‍ നല്‍കുന്നത്. സ്വകാര്യ, വിദേശ ബാങ്കുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിഎല്‍ഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.

എന്നാല്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷി കരാറില്‍ അഞ്ച് കൊല്ലത്തിലൊരിക്കല്‍ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇരു കക്ഷികളും തമ്മില്‍ നേരത്തെ യുണ്ടായിരുന്ന കരാര്‍ കാലാവധി 2017-ല്‍ അവസാനിച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തിലുള്ള വിവിധ വ്യവസ്ഥകള്‍ക്കും കരാര്‍ അംഗീകാരം നല്‍കുന്നുണ്ട്. 90-കളില്‍ ബാങ്കുകളിളില്‍ നടപ്പാക്കിയ കമ്ബ്യുട്ടര്‍വത്ക്കരണം ഇത്തരത്തിലൊരു തൊഴില്‍ കരാറിന്റെ ഭാഗമായിരുന്നു.

 

Leave A Reply

Your email address will not be published.

%d bloggers like this: