ചൈനയിലെ കൊവിഡ് ദുരിതങ്ങള്‍ പുറംലോകത്തെ അറിയിച്ച യുവതിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

0

വുഹാന്‍: ചൈനയില്‍ കൊവിഡ് ബാധിതരുടെ ദുരിതങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. മുപ്പത്തേഴുകാരിയും മുന്‍ അഭിഭാഷകയുമായ ഷാങ് സാനെ ശിക്ഷിക്കാനുളള നടപടികളുമായി ചൈനീസ് അധികൃതര്‍ മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മേയ് മുതല്‍ ഷാങ് സാനെ അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട് . ഇല്ലാത്ത കാര്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുന്നു എന്ന കുറ്റമാണ് ഷാങ് ഹാനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ശിക്ഷിക്കാന്‍ ചൈനീസ് അധികൃതര്‍ ആരോപിക്കുന്ന കുറ്റമാണിത്.

ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ടുചെയ്ത ചൈനീസ് നഗരമാണ് ചൈനയിലെ വുഹാന്‍. എല്ലാം ഇരുമ്ബുമറയ്ക്കുളളില്‍ ഒളിപ്പിച്ച ചൈന അവിടെ കാര്യങ്ങള്‍ എല്ലാം ഭദ്രമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവിടെ ശരിക്കും സംഭവിക്കുന്നത് എന്താണെന്ന് ഷാങ് സാന്‍ പുറംലോകത്തോട് വിളിച്ചുപറഞ്ഞു. വുഹാനിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ തടഞ്ഞുവച്ചതും രോഗബാധിതരുടെ കുടുംബങ്ങളെ അധികൃതര്‍ ഉപദ്രവിച്ചതും അടക്കമുളള കാര്യങ്ങള്‍ ഷാങ് റിപ്പോര്‍ട്ടുചെയ്തു. ഇതോടെയാണ് അവര്‍ അധികൃതരുടെ നോട്ടപ്പുളളിയായത്. മേയ് 14മുതലാണ് ഷാങ് സാനെ കാണാതായത്. അറസ്റ്റിലാണെന്ന് അപ്പോള്‍ത്തന്നെ സംശയമുണ്ടായിരുന്നു. ജൂണില്‍ ഔദ്യാേഗികമായി ഷാങിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി കൊടുത്തു.

Leave A Reply

Your email address will not be published.

%d bloggers like this: