രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർധന ; 24 മണിക്കൂറിൽ 48,493 പേര്‍ കൊവിഡ് മുക്തരായി

0

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്കിടെ നേരിയ ആശ്വാസമായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 48,493 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 83,83,603 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകൾ ആശങ്ക ഉളവാക്ക്കും വിധം വർധിച്ചിരുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി.

ഇന്നലെ 585 പേര്‍ കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,31,578 ആയി ഉയര്‍ന്നു. നിലവില്‍ 4,43,303 പേരാണ് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3502 പേരുടെ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു .

Leave A Reply

Your email address will not be published.

%d bloggers like this: