പ്രതിശ്രുത വധുവുമായി ബന്ധം പുലർത്തിയ ബിസ്സിനെസ്സുകാരനെ കൊലപ്പെടുതിയതിനു യുവാവ് അറസ്റ്റിൽ

0

 

ന്യൂഡല്‍ഹി:പ്രതിശ്രുത വധുവുമായി ബന്ധം പുലർത്തിയ ബിസ്സിനെസ്സുകാരനെ യുവാവ് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ട്രെയിനില്‍ കയറ്റിയശേഷം ഗുജറാത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും യുവതിയുടെ അമ്മയും അറസ്റ്റിലായി.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടന്നത് . 46 വയസുള്ള ബിസിനസുകാരന്‍ നീരജ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. യുവാവുമായുള്ള വിവാഹത്തെ നീരജ് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് പ്രതി ജുബറൂം ബിസിനസുകാരനും തമ്മിൽ വാക്കേറ്റമുണ്ടായി. അതേത്തുടർന്ന് കല്ല് ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം കത്തി എടുത്ത് വയറില്‍ കുത്തുകയും കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിക്കുന്നതിന് യുവതിയും അമ്മയും കൂട്ടുനിന്നെന്നും പോലിസ് പറയുന്നു.

നീരജ് ഗുപ്തയെ കാണാതായതോടെ അയാളുടെ ഭാര്യ പോലിസില്‍ പരാതി നൽകുകയായിരുന്നു. നീരജിനു യുവതിയുമായി ബന്ധമുണ്ടെന്നും തിരോധാനത്തിൽ അവർക്കു പങ്കുണ്ടെന്നും ഭാര്യ ആരോപിച്ചു.
. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊല്ലപ്പെട്ടയാളുടെ ഓഫീസിൽ ജോലി ചെറുത്തുനിന്നും അയാളുമായി പത്തു വർഷത്തെ ബന്ധമുണ്ടെന്നും യുവതി മൊഴി നൽകി.

അതിനിടെ യുവതിയുടെ വീട്ടില്‍ വന്ന നീരജ് ഗുപ്തയെ ജുബര്‍ ആക്രമിക്കുകയായിരുന്നു. റെയില്‍വേയുടെ പാന്‍ട്രി കാറിലാണ് ജുബര്‍ ജോലി ചെയ്യുന്നത്. രാജധാനി എക്‌സ്പ്രസില്‍ കയറിയ ജുബര്‍ ഗുജറാത്തിലെ ബറൂച്ചില്‍ മൃതദേഹം ഉപേക്ഷിച്ചതായി പോലിസ് വ്യക്തമാക്കി

Leave A Reply

Your email address will not be published.

%d bloggers like this: