ഐ എസ് എൽ ന് നാളെ തുടക്കം: യുവതാരങ്ങളിൽ പ്രതീക്ഷ എന്ന് കോസ്റ്റ

0

തെലങ്കാന: കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ ആയ കോസ്റ്റ നാളെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിനെ ആം ബാന്‍ഡ് അണിഞ്ഞ് കളത്തിലേക്ക് നയിക്കാന്‍ ഇരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയതില്‍ സന്തോഷം ഉണ്ട് എന്നും, കേരള ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങളില്‍ ഏറെ പ്രതീക്ഷ ഉണ്ട് എന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളില്‍ ഏതെങ്കിലും ഒരു താരത്തെ അല്ല താന്‍ പറയുന്നത്‌. ഒരു ടീമെന്ന നിലയില്‍ ഈ യുവതാരങ്ങള്‍ ടീമിന് എന്നും വലിയ മുതല്‍കൂട്ടാന്നും പറഞ്ഞു.

‘യുവതാരങ്ങള്‍ നിരന്തരം മെച്ചപ്പെടാന്‍ പരിശ്രമിക്കുന്നുണ്ട്. ഒപ്പം ഇവരുടെ ഊര്‍ജ്ജം ടീമിന് ഗുണം ചെയ്യും’ കോസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു. ടീമിന് ഇപ്പോള്‍ സീസണില്‍ എന്താകും എന്ന രീതിയില്‍ അല്ല കളിയെ സമീപിക്കുന്നത്. ഒരോ മത്സരവും എന്ന രീതിയിലാണ്. ടീമിന്റെ എല്ലാ ശ്രദ്ധയും നാളത്തെ മത്സരം വിജയിക്കുന്നതിലാണെന്നും അങ്ങനെ ആകും ടീം മുന്നോട്ട് പോവുക എന്നും കോസ്റ്റ പറഞ്ഞു

Leave A Reply

Your email address will not be published.

%d bloggers like this: