യുഎസില്‍ കൊവിഡ് താണ്ഡവം: സാഹചര്യങ്ങൾ കൂടുതകൾ വഷളാവുന്നു

0

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് പിടിപെട്ടു മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് യുഎസില്‍ കൊവിഡ് മൂലം 2,50,537 പേരാണ് മരിച്ചത്. കൊവിഡ് ഓരോ മിനിറ്റിലും ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നതായിയാണ് റിപ്പോർട്ടുകൾ.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് അനുസരിച്ച് ഒരു കോടി 15 ലക്ഷം അമേരിക്കക്കാരെയാണ് കൊവിഡ് ബാധിച്ചത്. ലോകത്തെ മറ്റ് ഏതു രാജ്യത്തെക്കാളും കൂടുതല്‍ കൊവിഡ്
നാശംവിതച്ചത് അമേരിക്കയിലാണ്. ലോകത്താകെ ഇതുവരെ 13,49,000 കൊവിഡ് മൂലം മരിച്ചത്.

അമേരിക്കയില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ച മുമ്പ് പ്രതിദിനം 70,000 മുതല്‍ 80,000 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അത് 1,55,000 വരെ ആയിട്ടുണ്ട്. ഇന്നലെ 1700 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്ക് അപ്പുറം അത് പ്രതിദിനം മൂവായിരം ആവുമെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

അമേരിക്കയില്‍ ശൈത്യകാലം ആരംഭിക്കുകയാണ്. ശൈത്യകാലത്ത് വീട്ടിനകം കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറുമെന്ന് ഇതിനകം തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

%d bloggers like this: