4 മാസം കൊണ്ട് രാജ്യത്ത് കൊവി‍ഡ് വാക്‌സിൻ എത്തിക്കും : ആരോഗ്യമന്ത്രി

0

ന്യൂഡല്‍ഹി: കൊവി‍ഡ് പ്രതിസന്ധിയിൽപെട്ട വലയുന്ന രാജ്യത്തിന് പുത്തൻ പ്രതീക്ഷ നൽകി ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. നാല്​ മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ്​ വാക്​സിന്‍ ലഭ്യമായി തുടങ്ങുമെന്ന് ​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്​സിന്‍ വിതരണത്തില്‍ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്​ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്​ചയിക്കും. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ശാസ്​ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്​സിന്‍ വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്​ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുക . അതിനു ശേഷം പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കികൊണ്ടിരിക്കുകയാണ് .

കോവിഡിനെതിരെ ശക്​തമായ നടപടികളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്​.കൊവി‍ഡിനെ തുരതുന്നതിൽ ലോക്കഡോൺ വലിയ പങ്കു വഹിച്ചു. 2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: