നെയ്യാറ്റിൻകര നഗരസഭയിൽ 394 പേർ പത്രികകൾ നൽകി

0

നെയ്യാറ്റിൻകര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിൽ നിന്ന് 394 പേർ പത്രികകൾ നൽകി. വെള്ളിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഇതോടെ തിരഞ്ഞെടുപ്പിൻ്റെ പൂർണ ചിത്രം കൂടുതൽ വ്യക്തമായതോടെ നിലവിൽ സ്ഥാനാർത്ഥികളായി നിൽക്കുന്ന റിബലുകളെ ഒതുക്കാൻ നഗരസഭയിലെ പ്രധാനമായ രാഷ്ട്രീയപാർട്ടികളായ മത്സരരംഗത്തുള്ള എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ.എന്നി മുന്നണികൾ സജീവശ്രമം തുടങ്ങിക്കഴിഞ്ഞു.

അതേസമയം ചില വാർഡുകളിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥികളുള്ളത്.എൽ.ഡി.എഫിൽ പനങ്ങാട്ടുകരിയിലും പ്ലാവിളയിലും റിബലുകൾ രംഗത്തെത്തി പനങ്ങാട്ടുകരിയിൽ ദർശനയും പ്ലാവിളയിൽ ഷാജിയുമാണ് സി.പി.എം റിബലുകളായി രംഗത്തുള്ളത്. ഇതിന് പുറമെ ഊരൂട്ടുകാല വാർഡിൽ സി.പി.എം സീറ്റ് നിഷേധിച്ചെന്ന പരാതിയുമായി ആർ.ലേഖ കോൺഗ്രസിൽ ചേരുകയും ഇവിടെ സ്ഥാനാർഥിയായി രംഗത്തെത്തുകയും ചെയ്തു.

എന്നാൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചെന്ന കാരണത്താൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കൃഷ്ണപുരത്തും ചുണ്ടവിളയിലും ബി.ജെ.പി സ്ഥാനാർഥികളായി രംഗത്തെത്തി. കൃഷ്ണപുരത്ത് സുഭാഷ്കുമാറും ചുണ്ടവിളയിൽ പ്രഭയുമാണ് ബി.ജെ.പിയിൽ ചേർന്ന് സ്ഥാനാർഥികളായത്. ഇതിൽ പ്രഭ കോൺഗ്രസിൽ നിന്നും നേരത്തെ വിജയിച്ച് കൗൺസിലറായിട്ടുണ്ട്. ആലുംമൂട് വാർഡിൽ ബി.ജെ.പിയുടെ നഗരസഭ കൗൺസിലർ റിബലായി നേരത്തെ രംഗത്തെത്തി വി.ഹരികുമാറാണ് ആലുംമൂട് വാർഡിലെ ബി.ജെ.പി റിബൽ.

പത്രികാ സമർപ്പണം തുടങ്ങിയ ദിവസം 66 പേരാണ് പത്രിക നൽകിയത് . അടുത്ത ദിവസം 19 പേർ മാത്രമാണ് പത്രിക നൽകിയത്. എന്നാൽ പത്രികാ സമർപ്പണത്തിൻ്റെ അവസാന ദിവസമായ വ്യാഴാഴ്ച 138 പേരാണ് പത്രിക നൽകിയത്. നഗരസഭയിൽ ഒന്ന് മുതൽ 22 വാർഡുകൾ , 23 മുതൽ 44 വർഡുകൾ എന്നിങ്ങനെ രണ്ട് വരണാധികാരികളാണുള്ളത്. ഒന്ന് മുതൽ 22 വാർഡുകളിലായി 218 പേരാണ് പത്രിക സമർപ്പിച്ചത്. 23 മുതൽ 44 വാർഡുകളിലായി 176 പേരും പത്രിക നൽകി. 23-നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

Leave A Reply

Your email address will not be published.

%d bloggers like this: