വ്യാജപേരില്‍ ക്ഷേത്രത്തിലെ പൂജാരി ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

0

കിളിമാനൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ അറിവോടെ പീഡനത്തിന് ഇരയാക്കിയ വ്യാജ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴീക്കൽ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. ഇയാൾ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ വ്യാജ പേരില്‍ പൂജാരിയായി ജോലി ചെയ്തു വരുകയായിരുന്നു .

കോതമംഗലം വടാട്ടുപാറയില്‍ ശ്യാം തിരുമേനി എന്ന വ്യാജ പേരില്‍ ക്ഷേത്രങ്ങളില്‍ പൂജാരി ആയിരുന്നപ്പോഴാണ് പൊലീസ് പിടിയിലായത്. 2018-ല്‍ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നപ്പോള്‍ സമീപത്തെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും ഭര്‍ത്താവ് ഇല്ലാതിരുന്ന സമയം വീട്ടിൽ എത്തിയിരുന്ന പ്രതി വീട്ടമ്മയുടെ 11 വയസ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു..

അമ്മയുടെ ഭീഷണി ഭയന്ന് പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് അമ്മയുമായി വഴക്കിട്ടപ്പോഴാണു വിവരം പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്ബൂതിരി കുടുംബത്തിന്റെ പേരില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ് ഇയാൾ ആളുകളെ കബളിപ്പിച്ചു കൊണ്ടിരുന്നത്.

സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള പ്രതി ഒരുവിധ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ല. പൂജാരിയായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കി ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങുകയാണ് പതിവ്. ഇയാളില്‍ നിന്ന് ഒട്ടേറെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും സിം കാര്‍ഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: