മൂന്ന് വയസുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് മാതാപിതാക്കൾ

0

മാരാരിക്കുളം: കടുത്ത പനിയെ തുടർന്ന് കോട്ടയത്തെ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയാണ് മരിച്ചത്..മാരാരിക്കുളം എസ്.എൽ.പുരം പുത്തൻകുളങ്ങര സുരേഷിൻ്റെ മകൻ അർണവ്​ (3) ആണ്​ മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ മാരാരിക്കുളം പൊലിസിൽ പരാതി നൽകി.

ബുധനാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്.ആദ്യം കൊവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയും, പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലും പ്രവേശിപ്പിച്ചു.എങ്കിലും വ്യാഴാഴ്ച്ച പുലർച്ചെ കുട്ടി മരിച്ചു.

ഇതിനിടെ കൃത്യമല്ലാത്ത കുത്തിവയ്പ്പ് മൂലമാണ് കുട്ടി മരിച്ചത് എന്നാരോപിച്ച് മാതാപിതാക്കൾ നഴ്സ് അടക്കമുള്ളവരോട് ബഹളം കൂട്ടി പ്രതിഷേധമുയർത്തുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നഴ്സും ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മാർട്ട റിപ്പോർട്ട്.

 

Leave A Reply

Your email address will not be published.

%d bloggers like this: