സ്വർണ വില വീണ്ടും കുറഞ്ഞു: പവന് 80 രൂപ കുറഞ്ഞ് 37,520

0

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 37,520 രൂപയായി. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഒരു ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.നവംബറിലെ ഏറ്റവും ഉയര്‍ന്ന വില നവംബര്‍ 9ന് രേഖപ്പെടുത്തിയ 38,880 രൂപയാണ്.

ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞു. കൊവിഡ് വാക്സിന്‍ പ്രതീക്ഷയില്‍ സ്വര്‍ണ വില ചാഞ്ചാടുകയാണ്. വാക്സിന്‍ കണ്ടെത്തുമെന്ന ശുഭാപ്തിവിശ്വാസം സ്വര്‍ണ്ണത്തിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,200 രൂപ കുറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.

%d bloggers like this: