കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു: ആദ്യ ഡോസ് ഏറ്റുവാങ്ങി ഹരിയാന മന്ത്രി

0

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട ട്രയല്‍ ഹരിയാനയില്‍ ആരംഭിച്ചു. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് ആദ്യ ഡോസ് സ്വീകരിച്ചത്.

മൂന്നാം ഘട്ട ട്രയലില്‍ 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്സിന്‍ പരീക്ഷണം നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ ട്രയലാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചും ( ഐ.സി.എം.ആര്‍ ) ചേര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെകും സംയുക്തമായാണ് ട്രയലുകള്‍ നടത്തുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ 1000 പേര്‍ക്കായിരുന്നു കോവാക്സിന്‍ നല്‍കിയത്.

Leave A Reply

Your email address will not be published.

%d bloggers like this: