ഇരുപതുകാരിയുടെ മൃതദേഹം സിമന്റ് ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു

0

കൊല്‍ക്കത്ത: ഇരുപതുകാരിയുടെ മൃതദേഹം സിമിന്റ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ റോഡരികിൽ
കണ്ടത്തി. വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തിയിലെ ബാബുബസാറിലെ എംഎം അലി റോഡിനടുത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാരാണ് ആദ്യം ചാക്ക് കണ്ടത്. തുടര്‍ന്ന് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു കാല്‍ പുറത്തേക്ക് തള്ളി നില്‍ക്കുയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം ഇരുപതുകാരിയുടെയാണെന്ന് തിരിച്ചറിഞ്ഞത്.

ഇരുപതുകാരി മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. എന്നാല്‍ അടുത്തിടെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. യുവതി മയക്കുമരുന്നിനടിമായാണെന്നും ഇതിന് പണം കണ്ടെത്തുന്നതിനായി പതിവായി ആളുകളെ സമീപിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനുള്ള യാതൊരു തെളിവുകളും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടയാള്‍ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചാക്കില്‍ ഉപേക്ഷിച്ചതാകാം. കഴുത്തിലെ മുറിവുകള്‍ ആത്മഹത്യയുടെ ഭാഗമായി ഉണ്ടായാതാവാമെന്നും പൊലീസ് സംശയിക്കുന്നു. പോസ്റ്റ് മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൊലപാതകമാണോയെന്ന് പറാനാവൂ എന്നും പൊലീസ് പറഞ്ഞു.അതേസമയം യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. അത് കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: