തദ്ദേശ തെരഞ്ഞെടുപ്പ്: 3130 നാമനിർദേശ പത്രികകള്‍ തള്ളി; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കൽ തിങ്കളാഴ്ച്ച വരെ

0

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോർ വിളികൾ മുറുങ്ങുമ്പോൾ കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 3130 നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. 477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച മൂന്നുമണി വരെ പത്രിക പിന്‍വലിക്കാം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സമയത്ത് പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

പൊതു സ്ഥലത്ത് ഫ്ളക്സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നിരോധിച്ച കോടതി ഉത്തരവിനെ  തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ വെളിച്ചത്തിലാണ് ഒക്ടോബര്‍ 28 ന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പിനായി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വസ്തുക്കളും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധിപ്പിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: