കൊവി‍‍ഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന ; 46,232 പേർക് പുതുതായി രോഗം സ്ഥിരീകരിച്ചു

0

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 40,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 46,232 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 564 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 4,39,747 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,715 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗമുക്തരുടെ എണ്ണം 84,78,124 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: