തിരഞ്ഞെടുപ്പിൽ ഇത്തവണ നോട്ട ഇല്ല പകരം എൻഡ്

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വോട്ടര്‍ക്ക് ‘നോട്ട’ ബട്ടണ്‍ ഉപയോഗിക്കാന്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ‘നോട്ട’ ഇല്ല പകരം വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന ‘എന്‍ഡ്'(END) ബട്ടണ്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ഉണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളിലെ ആർക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം.

ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണും ആണ് ഉണ്ടാവുക. സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എന്‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും.

മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല. എന്നാല്‍, വോട്ടര്‍ കയ്യില്‍ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അതു രേഖപ്പെടുത്തും.

Leave A Reply

Your email address will not be published.

%d bloggers like this: