അഫ്ഘാനിസ്ഥാനിൽ റോക്കറ്റ് ആക്രമണം; മൂന്ന് മരണം,

0

കാബൂൾ: അഫ്ഘാനിസ്ഥാനിൽ പതിനാല് ഇടങ്ങളിൽ റോക്കറ്റ് ആക്രമണം. മൂന്നു പേർ മരിച്ചു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബുളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഘാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നു മാസമായി തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചർച്ചകളിൽ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോർട്ടില്ല. എന്നാൽ റോക്കറ്റ് ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ വക്താവ് അറിയിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: