പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

0

കണ്ണൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. വിമാത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു.

കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്ന് മനസ്സിലായത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: