കുതിച്ചുയര്‍ന്ന് ഇന്ധനവില; നാലുദിവസത്തിനിടെ പെട്രോള്‍ വില 84ലേക്ക്; ഡീസല്‍ വിലയില്‍ ഒരു രൂപയുടെ വര്‍ധന

0

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ 19 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.53 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 76.89 രൂപയായി.

ഒന്നര മാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് ആദ്യമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 8 പൈസയും ഡീസല്‍ 20 പൈസയും വര്‍ദ്ധിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് 81 രൂപ 72 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 75 രൂപ 18 പൈസ നല്‍കണം.

Leave A Reply

Your email address will not be published.

%d bloggers like this: