മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു

0

ജൊഹാനസ്ബർഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ (66) കൊവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. കൊവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമായതെന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു.

ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ് സതീഷ്. സീത- ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ്. ഉമ ദുപേലിയ, കീർത്തി മേനോൻ എന്നിവർ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

%d bloggers like this: