കുളത്തൂപ്പുഴ പീഡന കേസിൽ വഴിത്തിരിവ് , നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്ന് യുവതി കോടതയിൽ ; പ്രതിക്ക് ജാമ്യം

0

തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക്  ജാമ്യം. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്നും യുവതി കോടതിയിൽ മൊഴി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മലപ്പുറത്ത് വീട്ടുജോലിക്കാരിയായിരുന്ന യുവതിയെ കോവിഡ് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നതാണ് കേസ്. സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അകത്തുകടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. പാങ്ങോട് പൊലീസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അറസറ്റ് ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ റിമാന്‍ഡും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: