കശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവെച്ച് കൊന്നു. പാംപോറില്‍ എസ്‌ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്.
- Advertisement -
ഫറൂഖ് അഹമ്മദിന്റെ വീടിനുള്ളില്‍ കയറി ഭീകരര്‍ ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.
23 ഐആര്‍പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം നടക്കുന്നതിന് ഇടയിലാണ് എസ്‌ഐയെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ബാങ്ക് മാനേജറേയും ഭീകരര്‍ കൊലപ്പെടുത്തി.
- Advertisement -