മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകരാൻ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് കണിയാരം സ്കൂളിൽ വേദി ഒന്നിന് സമീപം ആരംഭിച്ചു.സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മാനന്തവാടി നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാല സുബ്രഹ്മണ്യൻ പി. കെ., മാനന്തവാടി നഗര സഭ ചെയർ പേഴ്സൺ വത്സ മാർട്ടിൻ, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, സ്നേഹിതാ സ്റ്റാഫ് ശ്രുതി, സുനിജ, ബീന, സുരഭി,കമ്മ്യൂണിറ്റി കൗൺസിലർമാരായ സഫിയ, നീതു, വിജയ ലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു
- Advertisement -