കെട്ടിട ഊര്‍ജ്ജ സംരക്ഷണ നിയമങ്ങള്‍ – തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം ഇന്ന്
തിരുവനന്തപുരം:വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളിലെ ഊര്‍ജ്ജസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ് നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തദ്ദേശ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടിയുടെ സംസ്ഥാനതല ഉല്‍ഘാടനം ബുധനാഴ്ച നടക്കും. തിരുവനന്തുപുരത്ത്
ഹോട്ടല്‍ റസിഡന്‍സി ടവറില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും ചേര്‍ന്ന് പന്ത്രണ്ട് മണിക്ക് പരിശീലന പരിപാടി ഉത്ഘാടനം ചെയ്യും.
- Advertisement -
ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 മുതല്‍ അടുത്തമാസം 16വരെ ജില്ലതലങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. പതിനാല് ജില്ലകളിലായി 24 പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും 2200ലധികം എഞ്ചിനീയര്‍മാരും സെക്രട്ടറിമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോര്‍ഡ്, ഇക്കോ നിവാസ് സംഹിത (ENS) എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.
മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2017ലെ കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ്, ഇക്കോ നിവാസ് സംഹിത എന്നിവ വിജയകരമായി നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ട്. ഈ നിയമങ്ങളുടെ സുതാര്യമായ നടത്തിപ്പിനായി കൂടുതല്‍ പരിശീലനം വേണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആവശ്യം കണക്കിലെടുത്താണ് എഞ്ചിനീയര്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും സംസ്ഥാനതല പരിശീലനം നല്‍കുന്നത്.
- Advertisement -