ഷില്ലോങ്: ലോകപ്പ് സ്വപ്‌നവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തറില്‍ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ത്രിവര്‍ണ പതാകയ്ക്കായി ഇന്ത്യന്‍ ജനത അന്ന് ആര്‍ത്തുവിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും മോദി പറഞ്ഞു. മേഘാലയിലെ ഷില്ലോങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഫുട്‌ബോള്‍ ജ്വരം രാജ്യത്തെ പിടികൂടുമ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. നമ്മളിപ്പോള്‍ ഖത്തറിലെ ലോകകപ്പ് ആവേശത്തിലാണ്. അവിടെ കളിക്കുന്ന വിദേശ ടീമുകളെ നാം ഉറ്റുനോക്കുന്നു. അങ്ങനെയൊരു ദിനം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി പറഞ്ഞു. ആരെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരായി പോകുമ്പോള്‍ നമുക്ക് അവരെ ചുവപ്പ് കാര്‍ഡ് കാണിച്ചുപുറത്താക്കാമെന്നും മോദി പറഞ്ഞു.
- Advertisement -
കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയപ്പോള്‍ അതിന്റെ ഗുണപരമായ സ്വാധീനം രാജ്യത്തുടനീളം ദൃശ്യമായി. ഈ വര്‍ഷം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രം 7 ലക്ഷം കോടി രൂപ ചെലവഴിക്കുന്നത്. 8 വര്‍ഷം മുമ്പ്, ഇത് 2 ലക്ഷം കോടി രൂപയില്‍ താഴെമാത്രമായിരുന്നെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോദി.
- Advertisement -