ഉച്ചത്തിൽ സംസാരിക്കരുത്, രാത്രി 10ന് ശേഷം ലൈറ്റിടാൻ പാടില്ല, രാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശവുമായി റെയിൽവെ
ന്യൂഡൽഹി: ട്രെയിനിലെ രാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി റെയിൽവെ. രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാനോ ഇയർഫോണില്ലാതെ സംഗീതം ആസ്വദിക്കാനോ പാടില്ല. ട്രെയിനിൽ രാത്രിയാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ടിടിഇ, കാറ്ററിങ് സ്റ്റാഫ്, റെയിൽവെ ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് ബോധവൽക്കരണം നൽകണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- Advertisement -
റെയിൽവെയുടെ പുതിയ മാർഗനിർദേശങ്ങൾ
- മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല.
- ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കാൻ പാടില്ല
- രാത്രി പത്ത് മണിക്ക് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ ബാക്കി എല്ലാം ലൈറ്റുകളും ഓഫ് ചെയ്യണം.
- രാത്രി പത്ത് മണിക്ക് ശേഷം ടിക്കറ്റ് പരിശോധനയ്ക്ക് ടിടിഇയ്ക്ക് വരാൻ കഴിയില്ല.
- രാത്രി പത്ത് മണിക്ക് ശേഷം ഓൺലൈൻ ഭക്ഷണം വിതരണം അനുവദിക്കില്ല. ഇകാറ്ററിങ് ഉപയോഗിച്ച് മുൻകൂറായി ഭക്ഷണം ഓഡർ ചെയ്യാം
- രാത്രി പത്ത് മണിക്ക് ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവർ പരസ്പരം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല.
- രാത്രി പത്തിന് ശേഷം മിഡിൽ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തിലെ യാത്രികൻ അനുവദിക്കണം.
- ട്രെയിനിൽ ലഗേജുമായി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടും റെയിൽവെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ലഗേജ് കയറ്റുന്നതിലും നിയന്ത്രണം
പരമാവധി 70 കിലോ വരെ ലഗേജുമായി എസി കോച്ചുകളിൽ യാത്ര ചെയ്യാം. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമുമാണ്. കൂടുതൽ പണം നൽകി എസി ക്ലാസ് യാത്രക്കാർക്ക് 150 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാമെന്നും റെയിൽവെ അറിയിച്ചു. സ്ലീപ്പറിൽ അത് 80 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 70 കിലോഗ്രാമുമാണ്.
- Advertisement -