പാലക്കാട്; കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ ഹക്കീമാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്കൂളിന് സമീപത്ത് രാത്രി ഒൻപതരയോടെയാണ് അപകടം.
കുറുകെ ചാടിയ പന്നിയെ ഇടിച്ചതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരൻ ഹരിദാസിന്റെ മക്കളായ 15 വയസുകാരൻ ആദർശ് രാജ്, പത്ത് വയസുകാരൻ ആദിദേവ് എന്നിവർക്ക് പരിക്കേറ്റു.
- Advertisement -