Ultimate magazine theme for WordPress.

പത്തനംതിട്ടയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

0

പത്തനംതിട്ട: കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ  ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ തിങ്കളാഴ്ച മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനമുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല.

- Advertisement -

കടകളില്‍ നിന്നും പന്നിയിറച്ചി വില്‍ക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നല്‍കുന്നതല്ല.പൊതുജന സഞ്ചാരം, വാഹനഗതാഗത നിയന്ത്രണംമനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ ആവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തേണ്ടതാണ്.
രോഗബാധിത പ്രദേശങ്ങള്‍രോഗബാധിത പ്രദേശങ്ങള്‍ (ഇന്‍ഫെക്ടഡ് സോണ്‍) എന്നത് സീതത്തോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് ആണ്.

- Advertisement -

Leave A Reply

Your email address will not be published.