Ultimate magazine theme for WordPress.

ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; എട്ടു പേര്‍ മരിച്ചു; 11 പേരെ രക്ഷപ്പെടുത്തി

0

ലക്‌നൗ:  ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സംബാലിലെ ചന്ദൗസി മേഖലയിലാണ് അപകടം. ദേശീയ ദുരന്തനിവാരണസേനും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായി മൊറാദാബാദ് ഡിഐജി ശലഭ് മാത്തൂര്‍ പറഞ്ഞു. 11 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് നായ്ക്കളെ ഉപയോഗിച്ച തിരച്ചില്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.