വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കോട്ടയം സ്വദേശിക്കെതിരെ പരാതിയുമായി മലയാളി നഴ്‌സ്
ന്യൂഡൽഹി: ഡൽഹിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. കോട്ടയം സ്വദേശി ക്കെതിരെ ഡൽഹി അമർ കോളനി പൊലീസ് സ്റ്റേഷനിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇയാളും ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. യുവതിയെ ഇയാളുടെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തുവെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു
- Advertisement -