അഫ്ഗാനിസ്ഥാനെ നയിക്കാൻ താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ
പെഷവാർ: അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ താലിബാൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബരാദർ നയിക്കും. അഫ്ഗാൻ താലിബാൻറെ സഹസ്ഥാപകനാണ് ബരാദർ. താലിബാൻ ഭരണകൂടത്തിൽ ബരാദറിനൊപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിൻറെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷെർ മുഹമ്മദ് അബ്ബാസും ഉയർന്ന പദവികൾ വഹിക്കുമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു.
- Advertisement -
എല്ലാ ഉന്നത നേതാക്കളും തലസ്ഥാനമായ കാബൂളിൽ എത്തിയിട്ടുണ്ടെന്നും പുതിയ സർക്കാർ പ്രഖ്യാപിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ മാതൃകയിലാണ് താലിബാൻ സർക്കാർ രൂപീകരിക്കുകയെന്നും റിപ്പോർട്ടുണ്ട്. ഇറാൻറെ ഉപദേശത്തിലാണു സർക്കാർ രൂപവത്കരണ നീക്കങ്ങൾ നടക്കുന്നത്.
- Advertisement -