അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരും; നിലപാട് വ്യക്തമാക്കി ആർഎസ്പി
തിരുവനന്തപുരം: യുഡിഎഫിൽ നിന്നുകൊണ്ട് മുന്നണിയേ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്നും ആർഎസ്പി. തിങ്കളാഴ്ച രാവിലത്തെ ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണിയോഗത്തിലും പങ്കെടുക്കാനും ആർഎസ് പിയിൽ ധാരണയായി. അതേസമയം കോൺഗ്രസിലെ തമ്മിലടിയിൽ അതൃപ്തി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കുമെന്നും പാർട്ടി നേതൃ്വം വ്യക്തമാക്കി.
നിയമസഭയിൽ കൂടി കനത്ത തോൽവി നേരിടുകയും ഭിന്നതകൾ പരസ്യമാവുകയും ചെയ്തതോടെ ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിനെ വിമർശിച്ചു. ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് ശേഷവും കോൺഗ്രസിൽ സമാന സാഹചര്യം തന്നെയാണെന്നതും ആർഎസ്പിയെ അസ്വസ്ഥരാക്കി.
- Advertisement -
കോൺഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആർ എസ് പിയുട കാഴ്ചപ്പാട്. ഇപ്പോൾ മുന്നണി മാറ്റത്തിനു അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
- Advertisement -