Ultimate magazine theme for WordPress.

തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

0

കൊച്ചി: തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കണമെന്നു ഹൈക്കോടതി വീണ്ടും സർക്കാരിനു നിർദ്ദേശം നൽകി. പ്രതിഷേധവുമായി ബന്ധപ്പെട്ടു നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ട കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നു സർക്കാരിനു നിർദ്ദേശം നൽകി. ചെയർപേഴ്സന് സംരക്ഷണം നൽകാത്ത കാര്യത്തിൽ കഴിഞ്ഞ ദിവസം കോടതി പ്രത്യേകം റിപോർട്ട് സമർപ്പിക്കാൻ പോലിസിനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നഗരസഭയിൽ പോലിസ് സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നു സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

എന്നാൽ സംരക്ഷണം നൽകുന്നില്ലെന്നു ചെയർപേഴ്സൻ വീണ്ടും കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം വീണ്ടുമുണ്ടായത്.തൃക്കാക്കര നഗരസഭക്ക് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന്പോലിസിനോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

- Advertisement -

പോലിസ് സംരക്ഷണം നൽകണമെന്ന നിർദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി വീണ്ടും ഇടപെട്ടത്. കേസ് വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ നൽകിയെന്ന് ആരോപണത്തിൽ തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് നഗരസഭയിലെ പ്രതിസന്ധിക്കു കാരണമായത്.

- Advertisement -

Leave A Reply

Your email address will not be published.