കുർബാനക്രമ ഏകീകരണം; തൃശൂർ അതിരൂപതയിലും വൈദികരുടെ എതിർപ്പ് ശക്തം, അപ്പീൽ നൽകും
തൃശൂർ: സീറോ മലബാർ സഭ കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ അതിരൂപതയിലും വൈദികരുടെ എതിർപ്പ് ശക്തമാകുന്നു. സിനഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് ഒരു വിഭാഗം വൈദികർ ആവശ്യം ഉന്നയിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ട് വൈദികർ ആവശ്യം ഉന്നയിച്ചു.
സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു.
- Advertisement -
തീരുമാനമെടുക്കുമ്പോൾ വൈദികരുടെ അഭിപ്രായം തേടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. വീണ്ടും സിനഡ് ചേരണമെന്നും വൈദികർ ആവശ്യപ്പെടുകയും ചെയ്തു.
- Advertisement -