Ultimate magazine theme for WordPress.

അന്ത്യശാസന നൽകിയിട്ടും എംഎസ്എഫ് നേതാക്കൾക്കെതിരെ വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിച്ചില്ല; മുസ്ലിം ലീഗ് ഹരിത പിരിച്ചുവിട്ടു

0

കോഴിക്കോട് : എംഎസ്എഫ് നേതാക്കൾക്കെതിരെ വനിത കമ്മിഷനിൽ നൽകിയ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കാത്തതിൽ മുസ്ലിം ലീഗ് ഹരിത പിരിച്ചുവിട്ടു. പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയ സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടൻ രൂപീകരിക്കും. ഹരിത അച്ചടക്കം ലംഘനം നടത്തി. പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ട് പോകാനില്ലെന്നും പിഎംഎ സലാം പറഞ്ഞു.

- Advertisement -

ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത നേതാക്കൾ വനിത കമ്മിഷനിൽ പരാതി നൽകിയത്. ലീഗ് നേതൃത്വത്തിന് ആദ്യം പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയത്.

ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്ന്് പ്രസ്താവന നടത്തി. ഒപ്പമുണ്ടായിരുന്ന അബ്ദുൾ വഹാബും സമാന രീതിയിലാണ് പ്രതികരിച്ചത്. തുടർന്ന് സംഭവം വിവാദമായതോടെയാണ് ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.

അതേസമയം പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്‌ബേ വനിതാ കമ്മിഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സമവായ ചർച്ചകളെത്തുടർന്ന് എംഎസ്എഫ് നേതാക്കളായ പി.കെ. നവാസും കബീർ മുതുപറമ്ബിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുള്ള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ. പി.കെ. നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത.

- Advertisement -

Leave A Reply

Your email address will not be published.