പാലക്കാട് മണ്ണാർക്കാട് ലോഡ്ജിൽ തീപ്പിടുത്തം; സ്ത്രീയടക്കം രണ്ട് പേർ മരിച്ചു
പാലക്കാട്: മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. നാല് നിലകളുള്ള ഹോട്ടൽ ഹിൽവ്യൂവിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്.
പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തിൽ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്‌നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.
- Advertisement -