തിരുവാഭരണം നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിച്ചില്ല; കമ്മീഷണറടക്കം ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്.
മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി.
- Advertisement -
ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവാഭരണമാലയിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മണികൾ കാണാതായതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് മാലകൾ മോഷണം പോയെന്ന നിഗമനത്തിൽ വിജിലൻസ് എത്തിച്ചേർന്നത്.
- Advertisement -