മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; പ്രതി പിടിയിൽ
മുംബൈ: മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിനും മർദ്ദനത്തിനും ഇരയായ യുവതി മരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡരികിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് നിർത്തിയിട്ട ടെമ്പോ വാനിൽ 32 കാരിയായ യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ യുവതി രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു. പരിശോധനയിൽ യുവതി അതിക്രൂരമായ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ദില്ലി പെൺകുട്ടിക്ക് സമാനമായി ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസെത്തി ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
- Advertisement -
യുവതി വീണുകിടന്ന സ്ഥലത്ത് ഒരാൾ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയായ മോഹൻ ചൗഹാൻ എന്ന 45 കാരനെ അറസ്റ്റ്‌ചെയ്തു. യുവതിയെ ഇയാൾ മർദിക്കുന്നതു കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. യുവതിയടെ കണ്ടെത്തിയ ടെമ്പോ വാനിനുള്ളിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവം മനുഷ്വത്വത്തിന് തന്നെ അപമാനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. കുറ്റവാളിക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാൻ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുംബൈ സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഈമാസം 21 വരെ പൊസീസ് കസ്റ്റഡിയിൽ വിട്ടു.
- Advertisement -