സുപ്രീംകോടതി വിധിക്ക് ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് വി ശിവൻകുട്ടി
പതിമൂന്നാം തീയതി വരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയെന്നും സ്‌കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്‌കൂൾ തുറക്കുന്നതിന് മുമ്ബ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശയിൽ പറയുന്നത്. എന്നാൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി കുറ്റപ്പെടുത്തി.
- Advertisement -
നേരത്തെ സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ തീരുമാനിച്ചിരുന്നു. വാക്‌സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്ബൂർണ്ണ ആദ്യഡോസ് വാക്‌സിൻ കവറേജാണ് ലക്ഷ്യം.
വാക്‌സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
- Advertisement -